KeralaLatest News

ഐ.പി.സി ജനറൽ എക്സിക്യൂട്ടീവ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

ജനറൽ കൗൺസിൽ ഭാരവാഹികൾക്കുള്ള ഓഫീസുകൾ, മിനി കോൺഫറൻസ് ഹോൾ, അതിഥികൾക്കുള്ള ഇരിപ്പിട സൗകര്യം, സ്വീകരണ സ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് ഓഫീസ് കോംപ്ലക്സ്.

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ ഭാരവാഹികൾക്കായി തയ്യാറാക്കിയ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും സമർപ്പണ ശുശ്രൂഷയും ഐ.പി.സി ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. ടി വത്സൻ എബ്രഹാം നിർവഹിച്ചു. ജനറൽ കൗൺസിൽ ഭാരവാഹികളായ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി തോമസ്, സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ്, ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ കാച്ചാനം വർക്കി ഏബ്രഹാം, ട്രഷറർ ജോൺ ജോസഫ് എന്നിവർ സന്നഹിതരായിരുന്നു. സഭ സംസ്ഥാന ജോയിൻറ് സെക്രട്ടറി ജെയിംസ് ജോർജ്, പാസ്റ്റർമാരായ സിസി എബ്രഹാം, വർഗീസ് മത്തായി, കെ പി കുരിയൻ, തോമസ് മാത്യു ചാരുവേലിൽ, ഫിന്നി പി മാത്യു എന്നിവർ പ്രസംഗിച്ചു.

സഭയുടെ പരിഷ്കരിച്ച ഭരണഘടനയുടെ മലയാളം പതിപ്പ് ജനറൽ കൗൺസിൽ ഭാരവാഹികൾ സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് (ജോയിൻറ് സെക്രട്ടറിമാർ) എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ജനറൽ കൗൺസിൽ ഭാരവാഹികൾക്കുള്ള ഓഫീസുകൾ, മിനി കോൺഫറൻസ് ഹോൾ, അതിഥികൾക്കുള്ള ഇരിപ്പിട സൗകര്യം, സ്വീകരണ സ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് ഓഫീസ് കോംപ്ലക്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×