മണിപ്പൂരിൽ 45കാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നു
മെയ് ഏഴിനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്

ഇംഫാൽ: മണിപ്പൂരില്‍ 45 കാരിയെ നഗ്നയാക്കി തീ കൊളുത്തി കൊന്നുവെന്ന് റിപ്പോർട്ട്. മെയ് ആറിനായിരുന്നു സംഭവം . തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ നഗ്നയാക്കി തീകൊളുത്തുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയുടെ കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് ഏഴിനാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്.
പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നഗ്നയാക്കിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ഇംഫാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന വൈദികന്‍ പ്രതികരിച്ചത്.