Latest NewsIndia
ഇൻഡോറിൽ പ്രാർത്ഥനക്കിടെ അറസ്റ്റുചെയ്യപ്പെട്ട പാസ്റ്റർ സാം കുമരകത്തെയും, മറ്റു പാസ്റ്റർമാരെയും പോലീസ് വിട്ടയച്ചു.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രാർത്ഥനക്കിടെ അറസ്റ്റുചെയ്യപ്പെട്ട പാസ്റ്റർ സാം കുമരകത്തെയും, കൂടെ ഉണ്ടായിരുന്ന പാസ്റ്റർമാരെയും പോലീസ് വിട്ടയച്ചു.
മധ്യപ്രദേശിലെ ഇൻഡോറിലെ ഐപിസി. സഭാഹാളിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുമ്പോൾ സഭാ ശുശ്രൂഷകന്മരായ മൈക്കിൾ മാത്യു, പാസ്റ്റർ ജോമോൻ, പാസ്റ്റർമാരായ സാം കുമരകം, ജോയ്സ് എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം സഭാ കൊമ്പൗണ്ടിലും പരിസരത്തും സുവിശേഷ വിരോധികൾ കൂട്ടമായി നിലയുറപ്പിച്ച സ്ഥിതിയും ഉണ്ടായിരുന്നു.