ObituaryLatest News

പാസ്റ്റർ വൈ സാമുവൽ കുട്ടി സാർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ ഡയറക്ടറും, ദൂതൻ മാസിക മുൻ മാനേജരും, അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ വൈ സാമുവൽ കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം അസംബ്ലിസ് ഓഫ് ഗോഡ് യുടെ അഞ്ചൽ സഭയുടെ സെക്രട്ടറിയായും, കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘ വർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ ഔദ്യോഗിക നാവായ ദൂതൻ മാസികയുടെ മാനേജരായും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ഡയറക്ടറായും (പരേതനായ കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസൻ്റെ കാലത്ത്) പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രിയ സാമുവൽ കുട്ടി സാർ.

കേരളത്തിലെ ആദ്യത്തെ പെന്തക്കോസ്ത് കൂട്ടായ്മ എന്നു കരുതുന്ന അടൂർ തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യകാല അംഗങ്ങളായ തച്ചിറക്കാലയിൽ കുടുംബാംഗമാണ് പ്രിയ സാമുവൽകുട്ടി സാർ. അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സഭയുടെ സെക്രട്ടറിയായി ദീർഘ വർഷങ്ങൾ സേവനം ചെയ്ത ഇദ്ദേഹം അഞ്ചൽ സെക്ഷനിൽ പനച്ചവിള എന്ന സ്ഥലത്ത് അസംബ്ലീസ് ഓഫ് ഗോഡിനു ഒരു സഭ സ്ഥാപിക്കുന്നതിലും അതിനു വേണ്ടുന്ന സ്ഥാവരജംഗമ സ്വത്തുക്കൾ സമ്പാദിക്കുന്നതിലും വഹിച്ച വിസ്മരിക്കാനാകാത്തതാണ്. നിലമേൽ എന്ന സ്ഥലത്തും സഭാ പ്രവർത്തനം ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

നെടുങ്കണ്ടത്തെ വേല പുനഃരുജ്ജീവിപ്പിക്കണമെന്നുള്ള അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നതിന്റെ ഫലമായിട്ടാണ് 1980 കളിൽ കർത്തൃദാസൻ പാസ്റ്റർ പി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ എച്ച് എം സി റ്റീം വീണ്ടും നെടുംകണ്ടത്തേക്ക് ചെല്ലുന്നത്.
ഹൈസ്കൂൾ അധ്യാപകനായിരുന്ന തൻ്റെ ആത്മീക താലന്തുകൾ കണ്ടെത്തി അദ്ദേഹത്തെ ഈ സമൂഹത്തിലെ ഒരു ശുശ്രൂഷകനായി പ്രവേശിപ്പിക്കുന്നതിൽ അക്കാലത്ത് നേതൃത്വത്തിലുണ്ടായിരുന്ന ദീർഘവീക്ഷണം അത്യന്തം ശ്ലാഘനീയമാണ്.

അദ്ദേഹത്തിന്റെ മകൻ ഡോ. ജോൺസൺ ജി. സാമുവൽ ബൈബിൾ കോളേജിൽ അധ്യാപകനായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രിയ സാർ ബൈപ്പാസ് സർജറിക്ക് വിധേയപ്പെട്ട സമയം, ദൂതൻ മാസിക അന്നു അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. സർക്കുലേഷൻ മാനേജർ എന്നൊരു പദവിയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. മാസിക രണ്ടായി മടക്കി റാപ്പർ ഒട്ടിച്ച് അതിന്റെ പുറത്ത് അഡ്രസ്സും സ്റ്റാമ്പും ഒട്ടിച്ച് ആയിരത്തിൽപ്പരം മാസികകൾ ജില്ലതിരിച്ചു അയക്കുന്നത് അദ്ദേഹമായിരുന്നു.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×