Latest NewsBreaking NewsIndia
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ്
കലാപത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യം.

പീരുമേട്: മണിപ്പൂരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ്. കലാപത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരവും ജോലിയും നൽകണം. തകർക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് റവ.ബിനു കെ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസർ സെക്രട്ടറി ഷിബു കെ തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജെയിംസ് കെ ജോൺ, സി കെ വർഗീസ്, ജോണി ചീരാംകുന്നേൽ, ടി സാംകുട്ടി, പാസ്റ്റർ വർഗീസ്, സിറിൽ, ലിൻസി വർഗീസ്, സിസ്റ്റർ ശോഭന, വി വി ജോണിച്ചൻ, മാത്യു ജെയിംസ്, ഷിനോജ് ജോസഫ് എന്നിവർ സംസാരിച്ചു.