പാസ്റ്റർ കെ എം ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊച്ചി : സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡൻ്റുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ എം ജോസഫ് (87 വയസ്സ്) ഒക്ടോബർ 23 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ വച്ച് രാത്രി 10.30 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്.
പ്രഭാഷണ വേദിയിലെ വേറിട്ട ഗാംഭീര്യ ശബ്ദം, വിശുദ്ധി, വേർപാട് എന്ന വചന സത്യങ്ങൾക്ക് വേണ്ടി നിലകൊണ്ട എണ്ണം പറഞ്ഞ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്നു കർത്തൃദാസൻ
പാസ്റ്റർ കെ എം ജോസഫ്. ഒരു ശുശ്രൂഷകന് ഉണ്ടാകേണ്ടുന്ന ഗുണ വിശേഷങ്ങളായ ഉപദേശിപ്പാൻ സമർത്ഥൻ, നിരപവാദ്യൻ, ഘനശാലിത്വം, ജിതേന്ദ്രിയത്വം, ശാന്ത ഭാവം തുടങ്ങീ എല്ലാം ഗുണങ്ങളും ഒരുപോലെ സമന്വയിക്കപ്പെട്ട അനുഗ്രഹീതനായ പാസ്റ്റർ കെ എം ജോസഫിന്റെ വേർപാട് ആഗോള മലയാളി പെന്തക്കോസ്ത് സമൂഹത്തിന് ഒരു തീരാത്ത നഷ്ട്ടമാണ്.
ഭാര്യ : ശ്രീമതി മറിയാമ്മ ജോസഫ്. മക്കൾ : പാസ്റ്റർ മാത്യു ഫിന്നി, ലിസി, സണ്ണി, ലോവീസ്, എൽസൻ.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.