“Make Over” ആഗസ്റ്റ് 22 മുതൽ..

പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ പാസ്റ്റർമാരുടെ മക്കളുടെ കൂട്ടായ്മ ആയ അഗപെയുടെ നേതൃത്വത്തിൽ ആഗസ്ത് 22 ,23 (ഞായർ,തിങ്കൾ) തിയതികളിൽ വൈകിട്ട് 6.30 മുതൽ “Make Over ” എന്ന പേരിൽ ഒരു സെമിനാർ യൗവനക്കാർക്കും മാതാപിതാക്കൾക്കുമായി നടത്തുന്നു. മാതൃകാപരമായി എങ്ങനെ സാമൂഹിക ജീവിതം നയിക്കാം എന്നും തിരുവചനാടിസ്ഥാനത്തിൽ തലമുറകളെ എങ്ങനെ വളർത്തിയെടുക്കാം എന്നുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. പാസ്റ്റർ ജോർജ്ജ് എബനേസർ, ഡോ. ജെസ്സി ജെയ്‌സൺ എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ആദ്യ ദിവസം യൗവനക്കാർക്കും രണ്ടാമത്തെ ദിവസം മാതാപിതാക്കൾക്കുമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ഇടയിലും യൗവനക്കാരുടെ ഇടയിലും ശക്തമായി ഉപയോഗിക്കപ്പെടുന്ന ഒരു കർത്താവിന്റെ ദാസൻ ആണ് പാസ്റ്റർ ജോർജ്ജ് എബനേസർ. ഡോ. ജെസ്സി ജെയ്‌സൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയോജനപ്പെടുന്ന ഒരു ദൈവദാസിയാണ്. ഈ മീറ്റിംഗ് എല്ലാവർക്കും അനുഗ്രഹമായിരിക്കും. ആയതിനാൽ എല്ലാ സഹോദരി സഹോദരന്മാരെയും മാതാപിതാക്കളെയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നു.
