Breaking NewsKerala

ഏക സിവിൽകോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്’; മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്ന് ലത്തീൻ സഭ

നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമന്വത്തിലൂടെയല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കരുതെന്ന് സഭ ആവശ്യപ്പെട്ടു

കൊച്ചി: ഏക സിവിൽകോഡ് ഏകപക്ഷീയമായി രാജ്യത്ത് നടപ്പാക്കരുതെന്ന് ലത്തീൻ സഭ. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതാവണം ഏത് സിവിൽകോഡും. നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമന്വത്തിലൂടെയല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും സഭ ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്ന് വ്യക്തമാക്കിയ സഭ, ഏകീകൃത സിവിൽ കോഡ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല എന്നും പറഞ്ഞു. സമാനമായ വിഷയമുണ്ടായ സമയത്തെല്ലാം നടപ്പാക്കേണ്ടെന്ന് പറഞ്ഞ് നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയമാണ് ഏക സിവിൽകോഡെന്നും സഭ കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുദിവസമായി ഇടക്കൊച്ചിയിൽ നടക്കുന്ന ഉന്നത നയരൂപീകരണ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിലാണ് സഭ ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×