Breaking NewsIndiaLatest News
ബംഗാളില്‍ സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി നടത്തിച്ചെന്ന് ബിജെപി ആരോപണം
ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തത്.

മാൾഡ: പശ്ചിമബംഗാളിലെ മാൾഡയിൽ രണ്ട് സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് ബിജെപി. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചാണ് മാൾഡ പകുവാഹട്ടിലെ നാട്ടുകാർ ഇവരെ മർദ്ദിച്ചതെന്നാണ് വിവരം.
സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് രണ്ട് സ്ത്രീകളെ നാട്ടുകാരായ വ്യാപാരികൾ പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. വീഡിയോ ശ്രദ്ധയിൽ പെട്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സ്ത്രീകൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.