ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് അൻപതിന്റെ ഗോൾഡൻ ജുബിലീ നിറവിൽ

കുവൈറ്റ് സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ ഗോൾഡൻ ജൂബിലി വർഷം 2023 – 2024 പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളും, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റവ. ഡോ. കെ ജെ മാത്യു സാർ നിർവഹിക്കും. ഈ ജൂബിലി വർഷത്തിൽ നിരവധി പ്രോഗ്രാമുകളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭ സെക്രട്ടറി ബ്രദർ ജോസി വർഗീസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റിയോടൊപ്പം ബ്രദർ ചാൾസ് മാത്യു കൺവീനറായി 30 അംഗ കമ്മറ്റി പ്രവർത്തിക്കും.