Christian EventsLatest News

എക്സൽ മിനിസ്ട്രീസ് ആഗോള കുടുംബ സംഗമം 2021 സമാപിച്ചു

പത്തനംതിട്ട : കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ ഉണർവിനായ് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രിയുടെ ആഗോള കുടുംബ സംഗമം 2021 ജൂലൈ 24 ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്നു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡോക്ടർ ജോർജ് സാമുവൽ (മുൻ ആണവ ശാസ്ത്രജ്ഞൻ) മുഖ്യ സന്ദേശം നൽകി. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, പാസ്റ്റർ ബാബു ചെറിയാൻ, വർക്കി എബ്രഹാം കാച്ചാണത്ത്, എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ, പാസ്റ്റർ തോമസ് എം. പുളിവേലിൽ, ഷിനു തോമസ് കാനഡ, ഷിബു കെ.ജോൺ, റിബി കെന്നത്ത്, വിന്നി പി.മാത്യു, ജിജി വി.ടി, പാസ്റ്റർ ജേക്കബ് സൈമൺ, പത്തനംതിട്ട മുൻ ഡപ്യൂട്ടി കളക്ടർ ശ്രീ സാബു മുളക്കുടി, പാസ്റ്റർ ഉമ്മൻ പി ക്ലമന്റ്സൺ (ഐ സി പി എഫ് ) എന്നിവർ പ്രസംഗിച്ചു.ബെൻസൻ എൻ. വർഗ്ഗീസ്, ബ്ലസൻ പി .ജോൺ, എന്നിവരും എക്സൽ മീഡിയ ടീമും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. എക്സലിന്റെ ഈ കുടുംബസംഗമത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ചാപ്ററിൽ നിന്നുമുള്ള അംഗങ്ങൾ കുടുംബമായി പങ്കെടുത്തു. കാനഡ, യു എസ് എ, അയർലാൻഡ്, യു.കെ, ആസ്ട്രേലിയ, ദുബായ്, കുവൈറ്റ്, സൗദി, ഖത്തർ ,ഡൽഹി, തെലുങ്കാന, കർണാടക, തമിഴ്നാട്, തുടങ്ങിയ ചാപ്റ്ററുകളുടെ പ്രതിനിധികളും എക്സലിന്റെ വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികളും സംസാരിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി എക്സൽ മിനിസ്ട്രീസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും തുടർന്നും പ്രവർത്തനനിരതരാകുവാനും പാസ്റ്റർ ജിജി ചാക്കോ ഉത്ബോധിപ്പിച്ചു . ഈ ഓൺലൈൻ കുടുംബ സംഗമത്തിൽ 400 ൽ അധികം അംഗങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×