ഐസിപിഎഫ് ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ ഡിസൈപ്പിൾഷിപ്പ് ക്യാമ്പ് നടന്നു.
ഇടുക്കി ജില്ലയിലെ വിവിധ ഏരിയയിലെ തിരഞ്ഞെടുക്കപ്പെട്ട ബോയ്സ് സ്റ്റുഡന്റസ് ലീഡേഴ്സ്, സീനിയർ ഫോറം മെമ്പേഴ്സ് എന്നിവർ ഇരുപതോളം പേര് പങ്കെടുത്തു.

ഇടുക്കി: ഐസിപിഎഫ് ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ ഡിസൈപ്പിൾഷിപ്പ് ക്യാമ്പ് മേരികുളം ഫിലോസ് ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് സെൻററിൽ വെച്ച് 2023 ജൂലൈ മാസം 16, 17 തീയതികളിൽ നടത്തപ്പെട്ടു. പാസ്റ്റർ ജോണിയച്ചൻ പ്രാർത്ഥിച്ച് ആരംഭിച്ച പ്രസ്തുത ക്യാമ്പിൽ ഐസിപിഎഫ് മിഷൻ സെക്രട്ടറി ഉമ്മൻ പി ക്ലമെൻസൻ ശിഷ്യത്വം, ആത്മീയ അച്ചടക്കം, ക്രിസ്തീയ ദൗത്യം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫലപ്രദമായി കലാലയങ്ങളിൽ കർത്താവിനെ സാക്ഷീകരിക്കുവാൻ എപ്രകാരം സാധിക്കും എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ അവബോധം നൽകി കൊടുക്കുകയും ചെയ്തു. ഇടുക്കി ജില്ല ഐ സി പി എഫ് സീനിയർ ഫോറത്തിന്റെ സഹകരണത്തോടു കൂടി ജില്ല കോഡിനേറ്റർ, പ്രശാന്ത് സി. റ്റി. ക്യാമ്പിന്റെ അധ്യക്ഷത വഹിച്ചു. അലക്സ് ആൻഡ്രൂസ്, സ്റ്റുഡൻറ് ലീഡേഴ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ഏരിയയിലെ തിരഞ്ഞെടുക്കപ്പെട്ട ബോയ്സ് സ്റ്റുഡന്റസ് ലീഡേഴ്സ്, സീനിയർ ഫോറം മെമ്പേഴ്സ് എന്നിവർ ഇരുപതോളം പേര് പങ്കെടുത്തു.