ഐസിപിഎഫ് ഇടുക്കി ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുക്തി 2023 സംഘടിപ്പിച്ചു.
കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു.

ഇടുക്കി: പ്രകൃതിസംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 ന് ഇന്റർ കോളിജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് ഇടുക്കി ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുക്തി എന്ന പേരിൽ കട്ടപ്പന ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കട്ടപ്പന മുൻസിപ്പാലിറ്റിക്ക് കൈമാറുകയും, കട്ടപ്പന പുതിയ ബസ്റ്റാന്റിൽ ആന്റി ഡ്രഗ്സ് വാൾ നിർമ്മിക്കുകയും ചെയ്തു.
കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സിജോമോൻ ജോസ്, മർച്ചന്റ് യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി അജിത് സുകുമാരൻ, ഐസിപിഎഫ് സ്റ്റുഡൻസ് കൗൺസിലർ പ്രശാന്ത് സി.റ്റി., ബിജുമോൻ കെ.വി. പ്രിൻസ്മോൻ മറ്റപ്പള്ളി, പോൾസൺ, ജസ്റ്റിൻ സണ്ണി, ഹന്ന മേഴ്സി പ്രസാദ്, ജിനു ജോസഫ്, അനോഷ് സണ്ണി, ജേക്കബ് ജോയി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഐസിപിഎഫ് ഇടുക്കി ജില്ല സീനിയർ ഫോറം, സ്റ്റുഡൻസ് ഫോറം എന്നിവർ നേതൃത്വം നൽകി.