Church EventsLatest News
ഫ്രീഡം നൈറ്റ് 2023 തിരുവല്ലയിൽ

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡിൻ്റെ യുവജന വിഭാഗം FLAG ന്റെ ആഭിമുഖ്യത്തിൽ 76 മത് സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് മണിപ്പൂർ പീഡിത ജനതയ്ക്ക് ഐക്യ ദാർഢ്യവും ലഹരി വിരുദ്ധ സന്ദേശയാത്രയും 2023 ആഗസ്റ്റ് 15 ന് കോട്ടയം തിരുനക്കരയിൽ നിന്നും ആരംഭിച്ച് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ സമാപിക്കുന്നു.
തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ മിസ്മോർ മ്യൂസ്ക് ടീം നേതൃത്വം നൽകുന്ന ഫ്രീഡം മ്യൂസ്ക് നൈറ്റ് ഉണ്ടായിരിക്കും. പാസ്റ്റർ റോയി ഡാനിയേൽ മുഖ്യസന്ദേശം നൽകും.

ഹല്ലേല്ലുയ ടിവിയുടെ യൂടൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും തത്സമയം കാണാവുന്നതാണ്.