Latest NewsChurch Events

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 23ന് മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ നടക്കുന്നതാണ്.

കേരളത്തിലെ പത്ത് സോണുകളിൽ നിന്ന് മേഖലാതല താലന്തു പരിശോധനകളിൽ നിന്ന് വിജയികളായ 250 കുട്ടികൾ സംസ്ഥാന താലന്തു പരിശോധനയിൽ പങ്കെടുക്കും. 8.30 മുതൽ സോൺ ഭാരവാഹികൾ മുഖേന ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്യുന്നതാണ്. രാവിലെ 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കും.

സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധന കൺവീനറായി പ്രവർത്തിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×