Latest NewsObituary
സൗദി അറേബ്യയിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു

.ജുബൈൽ: കൊല്ലം കൊട്ടാരക്കര വാളകം അമ്പലക്കര സ്വദേശി കൊച്ചു പുലിപ്പാറവീട്ടിൽ ശ്രീ വർഗീസിൻറയും ശ്രീമതി സാറാമ്മ വർഗീസിന്റെയും മകൻ ശ്രീ ഷിജു വർഗീസാണ് (43 വയസ്സ്) ജൂലൈ 22 വ്യാഴാഴ്ച്ച ഹൃദയാഘാതം മൂലം ജുബൈലിൽ മരണമടഞ്ഞത്.ജുബൈൽ മെഡിക്കൽ സെൻറർ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് താമസ സ്ഥലത്ത് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോൾ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം മുവാസത്ത് ആശുപത്രിയിലേക്ക് മാറ്റി. എട്ടു വർഷമായി ജുബൈൽ മെഡിക്കൽ സെൻററിൽ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: ബീന ഷിജു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
