Latest NewsObituary
ഷാർജയിൽ മകളുടെ സി ബി എസ് ഇ പരീക്ഷാ വിജയാഘോഷത്തിനിടെ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു.
ഷാർജ : റോളയിൽ താമസിക്കുന്ന വടകര പാലച്ചുവട്ടിൽ വീട്ടിൽ ശ്രീ ജോസ് വര്‍ഗീസാണ് (55 വയസ്സ്) ജൂലൈ 30 വെള്ളിയാഴ്ച്ച ഷാർജയിൽ വച്ച് മരണമടഞ്ഞത്. മകൾ ഡോണ എലിസബത്ത് ജോണിന്റെ പ്ലസ് ടു ഫലം ഇന്നലെയാണ് വന്നത്. 96% മാർക്ക് ലഭിച്ചതിനാൽ അതീവ സന്തോഷത്തിലായിരുന്നു ജോസ് വർഗീസും കുടുംബവും. ഫലം അറിഞ്ഞതിന് പിന്നാലെ സുഹൃത്തുക്കൾക്ക് മധുര വിതരണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് മരണം സംഭവിച്ചത്.ഭാര്യ: മിനി ജോസ്. മക്കൾ: ഡിയോൺ ജോർജി ജോസ്, ഡോണ എലിസബത് ജോൺ.മൃതദേഹം ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
