Christian EventsChurch EventsLatest News
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വിർച്ച്വൽ ജനറൽ കൺവെൻഷൻ ഡിസംബർ 2 മുതൽ

തിരുവല്ല. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഓൺലൈനായി ഡിസംബർ 2 മുതൽ അഞ്ച് വരെ തീയതികളിൽ നടക്കും. സഭയുടെ അന്തർദേശീയ പ്രസിഡൻറ് പാസ്റ്റർ ജോൺ തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ശാരോൻ ചർച്ച് നാഷണൽ പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോസഫ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ മാരായ ബാബു തോമസ്, ജോസ് ജോസഫ്, ഡാനിയൽ വില്യംസ്, എം ഡീ സാമുവൽ, സി ബി സാബു തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിയ്ക്കും.
ഡിസംബർ 3 വെള്ളിയാഴ്ച രാവിലെ പത്തിന് വനിതാസമാജം മീറ്റിങ്ങും നാലിന് ശനിയാഴ്ച രാവിലെ മുതൽ സിഇഎം സൺഡേസ്കൂൾ സമ്മേളനവും നടത്തപ്പെടും. അഞ്ചിന് ഞായറാഴ്ച രാവിലെ 10 മുതൽ സംയുക്ത സഭാ യോഗം നടക്കും. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭാ കൗൺസിൽ ആണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
