InternationalLatest News

യു എസിൽ നേട്ടങ്ങളുടെ മികവിൽ മലയാളി വിദ്യാർഥി

ലൊസാഞ്ചലസ് ∙ മികവിന്റെ ഇരട്ട പുരസ്ക്കാര തിളക്കത്തിലാണ് അമേരിക്കൻ മലയാളി യുവാവ് നേതൻ വർഗീസ്. ലൊസാഞ്ചലസിന്റെ സമീപ നഗരമായ സെറിട്ടോസ് ഗ്രെറ്റ്ച്ചൻ വിറ്റ്‍നി ഹൈസ്കൂളിലെ വാലിഡിക്ടോറിയനും ഏറ്റവും മികച്ച വിദ്യാർഥി) പുറമേ അമേരിക്കയിലെ പ്രശസ്തമായ മിൽക്കൻ സ്കോളർഷിപ്പിനും അർഹനായ ഏക ഇന്ത്യൻ നേതൻ വർഗീസ്.

സ്കൂളുകൾ നിർദ്ദേശിക്കുന്നവരിൽ നിന്ന് അമേരിക്ക ഒട്ടാകെയുള്ള മറ്റ് 400 സമർഥരായ വിദ്യാർഥികളിൽ നിന്നായിരുന്നു 19 പേരെ ഈ വർഷത്തെ സ്കോളർഷിപ്പിനായി അർഹരാക്കിയത്. നേതന് സമ്മാനമായി പതിനായിരം അമേരിക്കൻ ഡോളറും, നാലു വർഷത്തെ പഠനവും, ഹോസ്റ്റൽ ചിലവുകളും അടക്കം വിദ്യാഭ്യാസം പൂർണമായി സൗജന്യമായിരിക്കും. നിലവിൽ ഹൂസ്റ്റൻ യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായ നേതൻ വർഗീസ് തന്റെ ഇഷ്ട വിഷയമായ ന്യൂക്ലിയർ ഫ്യൂഷനിനും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്.

പഠനത്തിനു പുറമേ പാട്യേതര വിഷയങ്ങളിലും മികവു പുലർത്തിയ വിദ്യാർഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുക. ദേശീയ തലത്തിൽ തന്നെ ഈ വർഷത്തെ മികച്ച വിദ്യാർഥികളിൽ ഒരാളാണ് നേതൻ എന്ന് മിൽക്കൻ ഫൗണ്ടേഷൻ പത്രക്കുറിപ്പ് പറയുന്നു. ആറുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയയിൽ പഠന മികവിനു പുറമേ നേതൃത്വപാടവം, സമൂഹത്തോടുള്ള കടപ്പാട്, വിഷമഘട്ടങ്ങൾ നേരിട്ട വഴികൾ തുടങ്ങിയവ പരിഗണിച്ചിരുന്നു.

നേതൻ കൂടി അംഗമായിരുന്ന സ്കൂളിലെ ഈഗിൾ സ്കൗട്ട്, നേതന്റെ നേതൃത്വത്തിൽ മറ്റ് 70 ഓളം വോളൻണ്ടിയർമാരുമായി ചേർന്ന് സമീപത്തെ ഒരു സ്കൂളിൽ ഭൂമികുലുക്കം ഉണ്ടായാൽ പ്രയോജനപ്പെടുന്ന ഒരു അടിയന്തിര സ്റ്റോറേജ് രൂപകൽപന ചെയ്തതിന് പ്രാദേശിക ഭരണകൂടത്തിന്റെ വരെ അംഗീകാരം ലഭിച്ചിരുന്നു. ഭൂമിയിലെ നിലവിലെ എനർജി സോഴ്സുകളേക്കാൾ ഭാവിയിൽ ന്യൂക്ലിയർ ഫ്യൂഷനാണ് വ്യാപാരമേഖലയിൽ കൂടുതൽ വ്യാപകമാക്കുക എന്ന് നേതൻ പറയുന്നു.

2035 ഓടെ ഈ മേഖലയിൽ തനിക്ക് ഒരു മുഖ്യപങ്കു വഹിക്കാൻ സാധിക്കും എന്ന് നേതൻ വിശ്വസിക്കുന്നു. കോവിഡ് കാലത്തുണ്ടായ തടസ്സങ്ങൾ സാധ്യതകളാക്കിയ നേട്ടവും നേതന് അംഗീകാരമായി. തന്റെ ഇഷ്ട വിഷയങ്ങളായ കെമിക്കൽ എൻജിനീയറിംഗ്, മെറ്റീരിയൽ സയൻസ്, വാനശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ‍ ദേശീയവും അന്തർദേശീയവുമായ സയൻസ് മാസികളിൽ പ്രസിദ്ധീകരിച്ചു. പന്തളം കുടശനാട് ചീക്കൻപാറയിൽ വിൻസൺ വർഗീസിന്റെയും നിനു വർഗീസിന്റെയും മകനാണ്. ജെർമി വർഗീസ് ഏക സഹോദരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×