പാസ്റ്റർ തോമസ് ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവല്ല : ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റും, കേരളത്തിലെ സീനിയർ പെന്തകോസ്ത് സഭാ നേതാക്കളിൽ ഒരാളുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ തോമസ് ഫിലിപ്പ് (82 വയസ്സ്) ഒക്ടോബർ 5 ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1939 സെപ്റ്റംബർ 11 ന് ചെങ്ങന്നൂർ പേരൂർക്കാവ് കുടുംബത്തിൽ ശ്രീ ജി ഫിലിപ്പോസിന്റെയും, ശ്രീമതി മറിയാമ്മ ഫിലിപ്പോസിന്റെയും മകനായി ജനിച്ച് മാർത്തോമ കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം പായിപ്പാട് റ്റ്യുട്ടോറിയൽ കോളേജ് സ്ഥാപിച്ച് അദ്ധ്യാപികനായും, പ്രിൻസിപ്പാളായും പ്രവർത്തിച്ചു. മാർത്തോമ സഭയിൽ ആത്മീയ തൽപരനായി ജീവിച്ചു. ദി പെന്തകോസ്ത് മിഷനിൽ സ്നാനമേറ്റ് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു. സ്വന്ത ഭവനത്തോട് ചേർന്ന് സൺഡേ സ്കൂൾ ആരംഭിച്ച് കൊണ്ട് സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായി. പാസ്റ്റർ ആലപ്പുഴ ജോർജ്കുട്ടിയുടെ സഹപ്രവർത്തകനായി ചില വർഷങ്ങൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സഭയായ ദൈവസഭയുടെ സേവനമനുഷ്ഠിച്ചു. 1960 കളിൽ ആയിരുന്നു പ്രവർത്തനം.
സഹോദരൻ ഡോ. എബ്രഹാം ഫിലിപ്പ് ന്യൂ ഇന്ത്യ ഇവാൻജെലിസ്റ്റിക്ക് അസോസിയേഷൻ സ്ഥാപിച്ചതോടെ ആ പ്രവർത്തനങ്ങളുടെ മുൻനിരയിൽ സജീവമായി. പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രവർത്തനങ്ങൾക്ക് നേത്ര്വതം നൽകി. 1973 ൽ തന്നെ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപിച്ച് നേത്ര്വതം നൽകി. കേരളത്തിൽ പെന്തകോസ്ത് ഐക്യ പ്രവർത്തനങ്ങളുടെ വേദിയായിരുന്ന കേരള പെന്തകോസ്ത് ഫെലോഷിപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. യൂണിയൻ ക്രിസ്ത്യൻ വിമെൻസ് ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനം തുടങ്ങുവാൻ പ്രേരണ നൽകി. ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ വളർച്ചയിൽ കർത്തൃദാസന്റെ നേത്വപാടവും കഠിനാദധ്വാനവുമാണ് അടിത്തറയായത്.
ഭാര്യ : ശ്രീമതി മേഴ്‌സി തോമസ്. മക്കൾ : ജോർജ് തോമസ്, തോമസ് റ്റി ഫിലിപ്പ്, സ്റ്റാൻലി, സോണി.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
