Church EventsKeralaLatest News
പാസ്റ്റർ ടി.ജെ സാമുവേൽ ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്

അടൂർ: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൂപ്രണ്ടായി പാസ്റ്റർ ടി.ജെ. സാമുവേൽ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷമാണ് കാലാവധി. പാസ്റ്റർ ടി ജെ സാമുവേൽ അസംബ്ളീസ് ഓഫ് ഗോഡ് സമൂഹത്തിൽ മലയാളം ഡിസ്ട്രിക്ടിനോടൊപ്പം ദേശീയ, സൗത്തിന്ത്യാ തലത്തിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. മലയാളം ഡിസ്ട്രിക്ടിൽ ദീർഘകാലം സൂപ്രണ്ടായിരിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്.
