Latest NewsObituary
ജെ എസ് അടൂരിൻ്റെ മാതാവ് അന്നമ്മ സാമുവേൽ നിത്യതയിൽ

തുവയൂർ. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ജോൺ സാമുവലി (ജെ എസ് അടൂർ) ൻറ മാതാവ് തുവയൂർ വി സി എസ് ഭവനിൽ അന്നമ്മ സാമുവേൽ (88) നിത്യതയിൽ ചേർക്കപ്പെട്ടു.
ദീർഘകാലം നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലായും ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ മികച്ച സേവനം ആയിരുന്നു പ്രിയ മാതാവ് കാഴ്ച വച്ചിരുന്നത്.
കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രി ബോർഡ് മെമ്പറായും എൽ ഡബ്ലിയു ഡി യുടെ ഡിസ്ട്രിക്ട് ഓർഗനൈസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ പൂർണ സുവിശേഷ ദൈവസഭയുടെ തുവയൂർ സഭയിലെ അംഗമാണ് അന്നമ്മ സാമുവൽ.
മക്കൾ :ജോൺ സാമുവൽ, റേച്ചൽ മാത്യു
മരുമക്കൾ: ഡോ. മാത്യു മത്തായി, ഡോ. ബീന തോമസ് തരകൻ. സംസ്കാരം സെപ്റ്റംബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 10 മുതൽ തുവയൂർ മാഞ്ഞാല ബോധി ഗ്രാമിൽ നടക്കും.
