Christian EventsLatest News

ആരോഗ്യപ്രവർത്തകർക്കും ചുമട്ടുതൊഴിലാളികൾക്കും മിനിലോറി തൊഴിലാളികൾക്കും സ്റ്റീം വാപ്രൈസർ വിതരണം ചെയ്തു

കുമളി: അമരാവതി ലൈറ്റ് ഹൗസ് ദൈവസഭ നടത്തിവരുന്ന സാമൂഹ്യപ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട സ്റ്റീംവാപ്രൈയ്‌സർ വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.എം.സിദ്ധിഖിൻ്റ അധ്യക്ഷതയിൽ ഒന്നാം മൈലിൽ നടന്ന യോഗത്തിൽ ചുമട്ടു തൊഴിലാളികൾക്കും മിനിലോറി തൊഴിലാളികൾക്കും ഉള്ള വിതരണോൽഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി രജനി ബിജു നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി മേഖലാ സെക്രട്ടറി മജോ കാരിമുട്ടം ഒന്നാം മൈൽ യൂണിറ്റ് പ്രസിഡണ്ട് സി.വി.ഈപ്പൻ, സെക്രട്ടറി ശ്രീ.ടി.ടി. തോമസ്, സിപിഎം അമരാവതി ലോക്കൽ സെക്രട്ടറി രാജൻ, ടി.സി.തോമസ് എന്നിവർ സംസാരിച്ചു. കുമളി പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയുള്ള സ്റ്റീം വാപ്രൈസർ വിതരണ ഉദ്ഘാടനം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽവെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഷാജിമോൻ മെഡിക്കൽ ഓഫീസർ ഡോ. ഗീതു വർഗീസിനു നൽകി നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എം. സിദ്ദീഖ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഡോ. ഗീതു വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജിജോ രാധാകൃഷ്ണൻ , രജനി ബിജു എന്നിവർ സംസാരിച്ചു. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ യേശുവിൻ്റ സ്നേഹം എന്നതാണ് ഈ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാസ്റ്റർ സന്തോഷ് ഇടക്കര അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×