Latest NewsObituary
അമേരിക്കയിൽ മലയാളി പെൺകുട്ടി മറിയം സൂസൻ മാത്യൂ (19) വെടിയേറ്റു മരിച്ചു.

മോണ്ട്ഗോമറി : അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു എന്ന 19 വയസ്സുകാരിയാണ് നവംബർ 29 തിങ്കളാഴ്ച്ച അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ടത്. നാല് മാസം മുൻപ് മാത്രമാണ് മറിയം ഒമാനിൽ പ്ലസ് ട്ടു പഠനത്തിന് ശേഷം മാതാപിതാകളോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസത്തിനെതിയത്.
വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന മറിയം മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് തലയിൽ തറച്ച് കയറി തൽഷ്കണം കൊല്ലപ്പെടുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ശ്രീ ബോബൻ മാത്യൂവിന്റെയും ശ്രീമതി ബിൻസി ബോബന്റെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
