Latest NewsPrayer Requests
അടിയന്തിര പ്രാർത്ഥനക്ക്

ബാംഗ്ലൂർ: കഴിഞ്ഞ ഇരുപത്തിയഞ്ചിലധികം വർഷങ്ങളായി ബാംഗ്ലൂർ കേന്ദ്രമാക്കി കർത്തൃവേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ കുന്നത്തൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗവും, ശിലോഹാം മിഷൻ & മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ്റും, കർണാടക യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഡോ. കെ. വി. ജോൺസൺ വൻകുടലിൽ കാൻസർ ബാധിച്ച് ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ശരീരത്തിന്റെ മറ്റു അവയവങ്ങളിലേക്ക് കാൻസർ സ്പ്രെഡ് ചെയ്യുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിലാണ്. എല്ലാ പ്രിയ ദൈവമക്കളും പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുക.
