Breaking NewsIndiaLatest News

മണിപ്പൂരിൽ കൂട്ടബലാത്സംഗക്കൊലയും; രണ്ട് യുവതികൾ അതിക്രൂരമായി കൊല്ലപ്പെട്ടു

ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത ദിവസം തന്നെയാണ് ഈ ക്രൂരകൊലപാതകവും നടന്നിരിക്കുന്നത്

ഇംഫാൽ: മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവതികളെ കൂട്ടബലാത്സം​ഗം ചെയ്യുകയും ന​ഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ക്രൂരമായ കൊലപാതക വാർത്ത പുറത്തുവരുന്നത്. ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോയാണ് ഇരുവരെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലപെടുത്തിയത്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികൾ ആണ് യുവതികൾക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മെയ് നാലിന് ആണ് കൂട്ടബലാത്സം​ഗത്തിനിരയായി ഇരുവരും കൊല്ലപ്പെട്ടത്. ഇതേ ദിവസം തന്നെയാണ് ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്തത്. കൊലപാതകത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മെയ് 16നാണ് കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തത്. 21 ഉം 24 ഉം വയസ്സുള്ള യുവതികളാണ് സൈകുൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകം, ബലാത്സം​ഗം, തട്ടിക്കൊണ്ടുപോകൽ കേസുകളാണ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×