Christian EventsInternationalLatest News
PCNAK 2024 ഹൂസ്റ്റൺ വേദിയാകും. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കൺവീനർ; രാജു പൊന്നോലിൽ സെക്രട്ടറി

ഫിലദൽഫിയ: അമേരിക്കയിൽ കുടിയേറിയ മലയാളി സമൂഹത്തിൽ ശക്തമായ സാന്നിധ്യമായ പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസിന് ഹൂസ്റ്റൺ വേദിയാകും. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ചായിരിക്കും മഹാസമ്മേളനം നടക്കുക.പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിനെ നാഷണൽ കൺവീനറായി നേരത്തെ തിരഞ്ഞെടുത്തിരുന്നു.നാഷണൽ സെക്രട്ടറിയായി രാജു പൊന്നോലി, നാഷണൽ ട്രഷററായി ബിജു തോമസ്, യൂത്ത് കോർഡിനേറ്റർ റോബിൻ രാജു എന്നിവരെ ഫിലാദൽഫിയയിൽ വെച്ച് നടത്തപ്പെട്ട പി. സി . എൻ. എ. കെ ജനറൽബോഡിയിൽ തെരഞ്ഞെടുത്തു. വിപുലമായ നാഷണൽ, ലോക്കൽ കമ്മിറ്റിയെ പിന്നീട് പ്രഖ്യാപിക്കും.
