Church Events

ഐ.പി.സി ശതാബ്ദി: 105 വീടുകൾ ഉൾപ്പെടെ 100 കോടിയുടെ പദ്ധതി

സഹായപദ്ധതികൾക്കായി ഭാരവാഹികൾ 15 കോടി നൽകും

കുമ്പനാട് : 100 വർഷം പൂർത്തി യാക്കുന്ന ഇന്ത്യൻ പെന്തക്കോ സ്ത് ദൈവസഭ (ഐപിസി) വിവിധ ജീവകാരുണ്യ, ക്ഷേമ, ബോധവൽക്കരണ, ആത്മീയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ പാസ്റ്റർ ഡോ. ടി.വത്സൻ ഏബ്രഹാം, പാസ്റ്റർ ഫിലിപ് പി. തോമസ്, പാസ്റ്റർ ബേബി വർഗീസ്, പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത്, ബ്രദർ ജോൺ ജോസഫ് എന്നിവർ ചേർന്ന് അവരുടെ വ്യക്തിപരമായ സംഭാവനയായി 15 കോടി രൂപ നൽകുമെന്ന് നൂറു ദിവസത്തെ ഉപവാസ പ്രാർഥനയുടെ സമാ പനയോഗത്തിൽ പ്രഖ്യാപിച്ചു.

ശുശ്രൂഷകന്മാരുടെ വിധവകൾക്കായി എൻഡോവ്മെന്റ് ഫണ്ട്, ഭവനരഹിതർക്കായി 105 ഭവനങ്ങൾ, സഭാ ഹാളുകൾ, വൃദ്ധസദ നം, പാസ്റ്റർമാർക്ക് പെൻഷൻ പദ്ധതി, നിർധനരായ 100 പെൺ കുട്ടികൾക്ക് വിവാഹ സഹായം, കുട്ടികൾക്ക് വേണ്ടി 14 ജില്ലകളിലും സിവിൽ സർവീസ് പരിശീലന സഹായം, നിർധന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം, ഐപിസി ഹെഡ് ക്വാർട്ടേഴ്സ് നവീകരണം, ഓഡിറ്റോറിയം നവി കരണം, തുടങ്ങിയ പദ്ധതികൾക്കായിട്ടാണ് ഈ പണം ചെലവഴി ക്കുന്നത്. അടുത്ത 4 വർഷത്തിനിടെ പാസ്റ്റർമാരുടെയും വിശ്വാസികളുടെയും സഹായത്തോടെ 100 കോടി രൂപയുടെ കർമപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ വർഗീസ് മത്തായി അനുമോദന പ്രസംഗം നടത്തി. പാസ്റ്റർമാരായ ബെഞ്ചമിൻ വർഗീസ്, പി.എ.മാത്യു, ഏബ്രഹാം ജോർജ്, രാജു ആനിക്കാട്, സണ്ണി കുര്യൻ, സി.സി.ഏബ്രഹാം, രാജു മേത്ര എന്നിവർ പ്രാർഥന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×