KeralaLatest News
ഫാ. യൂജിന്‍ മറ്റ് പാര്‍ട്ടികളേയും വിമര്‍ശിച്ചിട്ടുണ്ട്; നിലപാട് മയപ്പെടുത്തി മന്ത്രി…
അദ്ദേഹത്തിന് എതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു

ലത്തീൻ അതിരൂപത മോൺസിഞ്ഞോർ യൂജിൻ പെരേരക്കെതിരായ നിലപാട് മയപ്പെടുത്തി മന്ത്രി ആന്റണി രാജു. ഫാ. യൂജിൻ മറ്റ് പാർട്ടികളേയും വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സമരം ചെയ്യുന്നത് സഭയല്ലെന്ന് മന്ത്രി ആവർത്തിച്ചു. കോൺഗ്രസ് സംഘടനയാണ് സമരം ചെയ്യുന്നത്. പ്രതിപക്ഷനേതാവ് ആളുകളെ ഇളക്കിവിടാൻ ശ്രമിച്ചുവെന്നും ആന്റണി രാജു ആരോപിച്ചു.