സിസ്റ്റർ അനു ഏബൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ് സിറ്റി : ഷാരോൻ ചർച്ച് കുവൈറ്റ് സഭാംഗവും, കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ ശ്രീ കെ രാജൻ ശ്രീമതി ഏലിക്കുട്ടി രാജൻ ദമ്പതികളുടെ മകനായ
ബ്രദർ ഏബൽ രാജന്റെ ഭാര്യയും, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ ശ്രീ അലക്സ് കുട്ടി കെ ശ്രീമതി ജോളികുട്ടി അലക്സ് ദമ്പതികളുടെ മകളുമായ സിസ്റ്റർ അനു ഏബൽ (34 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ഫർവാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ ഐ സി യു വിലായിരുന്നു. കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജറായി ഔദ്യോഗിക ജോലി ചെയ്ത് വരികയായിരുന്നു മരണമടഞ്ഞ സിസ്റ്റർ അനു ഏബൽ.
ഏക മകൻ : ഹാരോൺ ഏബൽ (9 വയസ്സ്). സഹോദരി : സിസ്റ്റർ അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈറ്റ്)
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
