Obituary

ശ്രീ ജോസഫ് കായപ്പുറത്ത് ഓസ്ട്രേലിയയിൽ നിര്യാതനായി.

മെൽബൺ : സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ശ്രീ ജോസഫ് കായപ്പുറത്ത് (തമ്പി), ജൂലൈ 6 ചൊവ്വാഴ്ച രാത്രി 9.30 ന് മോണാഷ് ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.കഴിഞ്ഞ 13 – വർഷമായി ഓസ്ട്രേലിയയിൽ കഴിഞ്ഞിരുന്ന തമ്പി കുറെക്കാലം എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവായിലാണ് താമസിച്ചിരുന്നത്.ഭാര്യ ലൗവ്‌ലി കോഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .മക്കൾ : ലിൻറി , ലിനറ്റ്, ജോജു എന്നിവരാണ്. സംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയായിൽ നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×