Obituary
ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
ഭീമ കൊറെഗാവ് കേസിൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. 84 കാരനായ അദ്ദേഹത്തിൻറെ മരണം മുംബൈ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വച്ചായിരുന്നു.ശാരീരിക പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരുന്ന അദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന ഇതിനിടെയാണ് മരണം.
