പാസ്റ്റർ മത്തായി ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ : കല്ലിശ്ശേരി അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും, പ്രവാചക ശുശ്രൂഷകനും, പ്രഭാഷകനുമായ രഹബോത്ത് ഭവനത്തിൽ
കർത്തൃദാസൻ പാസ്റ്റർ മത്തായി ജോർജ് (മത്തായികുട്ടി പാസ്റ്റർ, 58 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഫെബ്രുവരി 15 ബുധനാഴ്ച്ച രാത്രിയിൽ വള്ളംകുളത്തുള്ള ഒരു ഭവനത്തിൽ മീറ്റിംഗിന് ശേഷം തിരികെ വീട്ടിലേക്ക് വാഹന ഓടിച്ച് പോകുമ്പോൾ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിൽ ഇടിച്ചു അപകടം ഉണ്ടായി. ഉടനെ കല്ലിശേരി കെ എം ചെറിയാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കർത്തൃദാസൻ പാസ്റ്റർ കെ എ എബ്രഹാമിന്റെ സഹോദരി ഭർത്താവും ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ സി റ്റി ജോസഫിന്റെ ഭാര്യ സഹോദരനുമാണ് പാസ്റ്റർ മത്തായി ജോർജ്.
ഭാര്യ : ശ്രീമതി ആലിസ് മത്തായി. മക്കൾ : മഹിമ, കൃപ, തേജസ്. മരുമകൻ : റിനു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
