പാസ്റ്റർ പി ജെ മാത്യുവിന്റെ സഹധർമിണി ശ്രീമതി റിബെക്കാ മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഓക്ലൊഹോമ : കണിയമ്പാറ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ സീനിയർ ശ്രുഷുഷകൻ പൂവക്കാലയിൽ എബനേസർ വില്ലയിൽ കർത്തൃദാസൻ പാസ്റ്റർ പി. ജെ. മാത്യുവിന്റെ സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ ശ്രീമതി റിബെക്കാ മാത്യു (ബാവ -80 വയസ്സ്) ജൂലൈ 6 ചൊവ്വാഴ്ച്ച ഒക്ലഹോമയിൽ വച്ച് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെയും, പാസ്റ്റർ റോയ് പൂവക്കാലയുടെയും സഹോദരനാണ് പാസ്റ്റർ പി ജെ മാത്യു.മക്കൾ : ജോൺസൺ മാത്യു (ബോബി- ഓക്ലൊഹോമ), ബാബ്‍സി (ന്യൂജേഴ്സി), ബെറ്റി (കാനഡ). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം, സാം ജോർജ്. കൊച്ചുമക്കൾ : ജോയാന , രൂത്ത്, ക്രിസ്റ്റഫർ, ജെയ്‌സി, ജോസി,ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി, സംസ്‌കാര ശ്രുഷുഷ ജൂലൈ 9,10 തീയതികളിൽ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ നടത്തപ്പെടുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
