Latest NewsObituary

പാസ്റ്റർ ഡോ.ജോൺസൺ കെ.വി.(55) നിത്യതയിൽ.

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ടിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ.ജോൺസൺ കെ.വി.(55) നിത്യതയിൽ. സംസ്കാരം പിന്നീട്. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളുരുവിലെ ഭവനത്തിൽ കഴിയുകയായിരുന്നു. കൊല്ലം ജില്ലയിൽ കുന്നത്തൂരിൽ ഗ്രേയ്സ് കോട്ടേജിൽ പരേതനായ കെ കെ വർഗീസ് – ചിന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനാണ്.കർണാടക യുണൈറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് (കെ.യു. .പി.എഫ്) സെക്രട്ടറിയായ ഡോ.ജോൺസൺ സുവിശേഷ പ്രവർത്തനത്തൊടൊപ്പം സാമൂഹിക സേവന രംഗത്തും ഉത്സാഹിയായിരുന്നു. നെഹെമ്യാവിന്റെ പുസ്തകം ഒരു പഠനം, ദാനിയേൽ പ്രവചനം എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്. വേദശാസ്ത്ര വിദ്യാർഥികൾക്കായി രചിച്ച വെളിപ്പാട് പുസ്തക വ്യാഖ്യാനം എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുന്നതിനിടയിലാണ് അദ്ദേഹം രോഗബാധിതനായത്.ഭാര്യ: ഡോ. ജ്യോതി ജോൺസൺമക്കൾ: ഡോ.ജെമി ജോൺസൺ, ജോനാഥാൻ ജോൺസൺ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×