Latest NewsObituary
പാസ്റ്റർ എം ഒ സാമുവേൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഫിലദൽഫ്യ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന മാവേലിക്കര തട്ടാരമ്പലം സ്വദേശി കർത്തൃദാസൻ പാസ്റ്റർ എം. ഓ. ശാമുവേൽ (66 വയസ്സ്), ഫിലദൽഫ്യയിലെ സ്വവസതിയിൽ വച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം ചെയ്ത് വരികയായിരുന്നു.
അടൂർ തേപ്പുപാറ, കുമ്പനാട് ഹെബ്രോൻ, കുവൈറ്റ് പി. സി. കെ. എന്നിവിടങ്ങളിലും, ഹെബ്രോൻ ഡാളസ്, ഒറിഗൺ, സിയാറ്റിൽ, ഒക്കലഹോമ തുടങ്ങി വിവിധ സഭകളിൽ കർത്തൃശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.
ഭാര്യ: ശ്രീമതി മറിയാമ്മ സാമുവേൽ (കൊച്ചുമോൾ)
മക്കൾ : ബെറ്റ്സി, പ്രെയ്സി, പ്രിൻസി, ഡെൻസി.
മരുമക്കൾ – പാസ്റ്റർ ബിജോയ് ജേക്കബ്ബ്, പാസ്റ്റർ ലെസ്ലി സാമുവേൽ, റ്റിന്റൊ ജോസഫ്, റയാൻ വർഗ്ഗീസ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
