Latest NewsObituary

പഞ്ചാബിലെ അസ്സംബ്ലീസ് ഓഫ് ഗോഡ് മിഷനറി പാസ്റ്റർ ജോയി ജോസഫ് നിത്യതയിൽ.

പഞ്ചാബിലെ അസ്സംബ്ലീസ് ഓഫ് ഗോഡ് മിഷനറിയും കൊല്ലം തേവലക്കര സ്വദേശിയുമായ പാസ്റ്റർ ജോയി ജോസഫ് (ജോയി പാറപ്പുറം – 66 ) കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ചു. പഞ്ചാബിൽ ജോലിക്കായി കടന്നു വരികയും പിന്നീട് തനിക്കു ലഭിച്ച ദൈവീക വിളി അനുസരിച്ചു സുവിശേഷ വേലയ്ക്കായി ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളേജിൽ 1992 – ൽ വേദപഠനത്തിനായി കടന്നുപോകുകയും 1994 -ൽ പഠനം പൂർത്തിയാക്കിയ ശേഷം ജലന്ധറിൽ നിന്നും ഏകദേശം 11 കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമ പ്രദേശമായ ചിട്ടി എന്ന സ്ഥലത്ത് അസ്സംബ്ലീസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജിന്റെ സുവിശേഷീകരണ വിഭാഗമായ ഹോം മിഷനറി കൌൺസിലിന്റെ (HMC) പ്രവർത്തനത്തിന്റെ ഭാഗമായി പാസ്റ്റർ ക്രിസ്തുദാസ് കെ. , പാസ്റ്റർ പി. ടി. തോമസ് , പാസ്റ്റർ കെ. എം പീറ്റർ എന്നിവർ ഉൾപ്പെട്ട ടീമിന്റെ പ്രവർത്തനം തനിക്കു ദൈവത്തിൽ നിന്നും ലഭിച്ച നിയോഗ പ്രകാരം ഏറ്റെടുത്തു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും 1994 ജൂലൈ മാസം പത്താം തീയതി മലയാളം ഡിസ്ട്രിക്ട് കൗണ്സിലിന്റെ ആദ്യകാല മിഷനറിമാരിൽ രണ്ടാമത്തെ മിഷനറിയായി 27 വർഷങ്ങൾക്കു മുൻപ് ചിട്ടിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സുവിശേഷ വേലയ്ക്ക് ഒരു തരത്തിലും അനുകൂലമായാ സാഹചര്യങ്ങൾ ഇല്ലാതിരുന്ന പഞ്ചാബിലെ ഒരു സാധാരണ ഗ്രാമത്തിൽ അവിടുത്തെ ഭാഷ പഠിച്ചും, അധികഠിനമായ ചൂടിനോടും തണുപ്പിനോടും ഇണങ്ങിച്ചേർന്നും പലവിധ ബുദ്ധിമുട്ടുകൾ സഹിച്ചും പലപ്പോഴും വളരെ കഠിനമായ പ്രശ്നത്തിലൂടെയും രോഗത്തിലൂടെയും കടന്നുപോകണ്ടതായി വന്നിട്ടും വിശ്വസ്ഥതയോടെ താൻ ദൈവത്തിന്റെ വേല ചെയ്തു വരികയിരുന്നു. അനവധി കഷ്ടങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും അനർത്ഥങ്ങളും തന്റെ ശുശ്രുഷാ കാലയളവിൽ തനിക്കു നേരിട്ടിട്ടുണ്ട്. സാമ്പത്തികമായ വളരെ പിന്നിലായിരുന്നെങ്കിലും കർത്താവിന്റെ വേലയിൽ നിന്നും താൻ ഒരിക്കലും പിറകോട്ടു പോയില്ല. പാസ്റ്റർ ജോയി ജോസെഫിന്റെ ഭാര്യയും രണ്ടു മക്കളും തന്റെ ശുശ്രുഷയിൽ അദ്ദേഹത്തിന് വളരെ അനുഗ്രഹവും സഹായവും ആയിരുന്നു. ചില വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ മകൻ ഗോഡ്സൺ ജോയി ഗുരുതരമായ രോഗം ബാധിച്ച് മരണകരമായ അവസ്ഥയിലൂടെ കടന്നു പോയി മാസങ്ങളോളം ആശുപത്രിയിൽ കിടക്കണ്ടതായും വന്നു എന്നാൽ ദൈവം മരണത്തിൽ നിന്നും അത്ഭുതകരമായി വിടുവിച്ചു . പിന്നീട് ഗോഡ്സൺ പഞ്ചാബിലെ പട്ടിയാലായിൽ ഉള്ള അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ ബൈബിൾ കോളേജിൽ നിന്ന് വേദ പഠനം പുറത്തിയാക്കിയ ശേഷം ചിട്ടിയിൽ ഉള്ള തന്റെ പിതാവിന്റെ ശുശ്രുഷയെ സഹായിച്ചു വരുന്നു. അദ്ദേഹത്തിന്റെ ശുശ്രുഷയുടെ ഫലമായി ചിലർ ദൈവ വേലയ്ക്കായി സമർപ്പിക്കപ്പെട്ടു ദൈവവേലയിൽ ശക്തമായി പ്രയോജനപ്പെട്ടു വരുന്നുണ്ട്. സെക്ഷൻ പ്രെസ്ബിറ്റർ, ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ട്രെഷറാർ എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അസ്സംബ്ലീസ് ഓഫ് ഗോഡ് ചിട്ടിയിൽ തന്റെ സഭയ്ക്കു വേണ്ടി ഒരു സ്ഥലം വാങ്ങി നൽകുകയും ഒരു താത്കാലിക ക്രമീകരണം ആരാധനാക്കായി ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അത് തകർന്ന് വീഴാറായിരിക്കുന്ന അവസ്ഥയിൽ ആണ്. അവിടെ ഗ്രാമത്തിൽ നിന്നുള്ള അനവധി പഞ്ചാബികളായ വിശ്വാസികൾ ആരാധനക്കായികടന്നു വരുന്നുണ്ട്. ഈ മാസം 29 ന് തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആ വിവാഹത്തിന്റെ കാര്യങ്ങൾക്കുവേണ്ടി താൻ തയാറെടുത്തു വരികയായിരുന്നു. വിവാഹത്തിന്റെ സാമ്പത്തീക ആവശ്യങ്ങളുടെ സമ്മർദ്ദങ്ങളുടെ മദ്ധ്യത്തിലും താൻ ദൈവത്തിൽ പ്രത്യാശ വച്ച് മുൻപോട്ടു പോകുന്ന സമയത്താണ് പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടത്. പ്രേത്യേകാൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തെ ഓർത്തും ആ സ്ഥലത്തു ദൈവ സഭയുടെ പ്രവർത്തനം വീണ്ടും തുടരുവാനും അവിടെ ഒരു സഭാഹാളും പാഴ്സനേജും പണിയുന്നതിനായും ദൈവമക്കൾ പ്രാർത്ഥിക്കുകയും ആത്മാർത്ഥമായി സഹകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.അദ്ദേഹത്തിന്റെ സംസ്കാര ശുശ്രുഷ ചിട്ടിയിൽ വച്ച് പഞ്ചാബിലെ അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ് .കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: Dolly Joseph+919779958982Pr. K Christudas+919779535557

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×