Christian EventsInternationalKeralaLatest News
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോഡി ചെയർമാനായി കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് സാർ തിരഞ്ഞെടുക്കപ്പെട്ടു.

ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോഡി ചെയർമാനായി കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് സാർ തിരഞ്ഞെടുക്കപ്പെട്ടു. 2021 നവംബർ 10-ന് ചെന്നൈയിലുള്ള ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓഫീസിൽ നടന്ന ഓൾ ഇന്ത്യാ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്സൺ മുഖ്യ അതിഥിയായിരുന്ന യോഗത്തിൽ നിലവിലെ ചെയർമാൻ പാസ്റ്റർ രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ സ്റ്റേറ്റ്, റീജിയൺ ഓവർസിയർമാരും, ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്ത മീറ്റിങ്ങിൽ വച്ച് ഐക്യകണ്ഠേനയാണ് റവ. സി. സി. തോമസ് സാർ തെരഞ്ഞെടുക്കപ്പെട്ടത്.
