ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പഠിക്കാൻ കമ്മീഷൻ സിറ്റിംഗ് ഓഗസ്റ്റിൽ

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഉള്ള പിന്നോക്കാവസ്ഥയെകുറിച്ചും ക്ഷേമത്തെകുറിച്ചും പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ അടുത്ത മാസം മുതൽ ജില്ലകളിൽ സിറ്റിങ് നടത്തും.ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ പൊതുമേഖല ഉദ്യോഗ തലങ്ങളിൽ ജനസംഖ്യ അനുവാദത്തിന് തുല്യമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കും. കൂടാതെ അതെ പറ്റി ന്യൂനപക്ഷങ്ങളുമായി താരതമ്യംചെയ്യുമ്പോൾ വിവേചനം നേരിടുന്നുണ്ടോ, ഉന്നതവിദ്യാഭ്യാസമേഖലയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ, സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നുണ്ടോ, അതിനുള്ള പരിഹാരങ്ങൾ എന്നിവ ചർച്ചാവിഷയമാകും.തൊഴിലാളി വിഭാഗത്തിൽ പെട്ടവർക്കും കർഷകർക്കും ആവശ്യമായ പ്രത്യേക ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള നടപടികൾ പരിഗണിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ നേരിട്ട് പരാതി കേൾക്കാനും തെളിവുകൾ സ്വീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ ജസ്റ്റിസ് ജെ ബി കോശി വ്യക്തമാക്കി. രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ആയിരുന്ന ഡോ ക്രിസ്റ്റീ ഫെർണാണ്ടസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
