Latest NewsObituary
ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ചാലക്കുടി പോട്ട സ്വദേശികളായ അമ്മയും കുഞ്ഞും മരണമടഞ്ഞു.

ബ്രിസ്‌ബേൻ : പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ശ്രീ ബിബിന്റെ ഭാര്യ ലോട്സി ബിനുവും (35 വയസ്സ്) ഇവരുടെ രണ്ട് വയസ്സുള്ള ഇളയ മകനുമാണ് മരിച്ചത്. ജൂലൈ 22 വ്യാഴാഴ്ച്ച വ്യാഴാഴ്ച പുലർച്ചെ ഓസ്ട്രേലിയയിലെ ടുവുംബയില്‍ ഇവർ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബിബിനും ലോട്സിയും മൂന്ന് മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂത്ത രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
