Christian EventsChurch EventsLatest News

ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 16 മുതൽ19 വരെ

ബാംഗ്ലൂർ: ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 16 മുതൽ 19 വരെ ഐ.പി.സി കർണ്ണാടക ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്ററ് കെ.എസ്. ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ വിൽസൺ ജോസഫ് (ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ഐ.പി.സി. ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് മാത്യു, (ഐ.പി.സി. കർണ്ണാടക വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡോ. വർഗ്ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി), പാസ്റ്റർ റ്റി.ഡി. തോമസ് (ബാംഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ), പാസ്റ്റർ ഡോ. അലക്സ് ജോൺ (അബു ദാബി), ഡോ. കിംഗ്സി ചെല്ലൻ (ഐ.പി.സി. തമിഴ്നാട് വൈസ് പ്രസിഡന്റ്), പാസ്റ്റർ അനീഷ് തോമസ് (റാന്നി), പാസ്റ്റർ സജി വർഗ്ഗീസ് (ബാംഗ്ലൂർ) എന്നിവർ പ്രസം ഗിക്കും.
കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ശുശ്രൂഷക സമ്മേളനം, ഉപവാസപ്രാർത്ഥന, സോദരി സമാജം സമ്മേളനം, പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
വർദ്ധിച്ചുവരുന്ന ക്രൈസ്തവ വിദ്വേഷ വിഷയങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ഒരു പ്രത്യേക സെമിനാർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ നടക്കും. പാസ്റ്റർ ഡോ. വർഗ്ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി) അദ്ധ്യക്ഷ വഹിക്കുന്ന സെമിനാറിൽ ശ്രീ.ഷിബു തോമസ് (പേർസിക്യൂഷൻ റിലീഫ് സ്ഥാപകൻ), അഡ്വക്കേറ്റ് റോബിൻ (എ.ഡി.എഫ് ഇന്ത്യാ), പാസ്റ്റർ അഗസ്റ്റിൻ (ഓൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ജനറൽ സെക്രട്ടറി) എന്നിവർ ക്ലാസ്സുകൾ നയിക്കും. 19 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി പാസ്റ്റർ ഡോ. വർഗ്ഗീസ് ഫിലിപ്പ് (ജനറൽ കൺവീനർ), പാസ്റ്റർ സി.പി.സാം, ബ്രദർ സി.റ്റി. ജോസഫ് (ജോ. കൺവീനേഴ്സ്), പാസ്റ്റർ ജോർജ്ജ് ഏബ്രഹാം (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ മറ്റു സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.
കർണ്ണാടകയിൽ 950 സഭകളും 1000 ശുശ്രൂഷകരും വിശ്വാസകളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടത്തെ ഈ വർഷത്തെ കൺവൻഷനിൽ പങ്കെടുക്കുമെന്നുള്ളത് വലിയ ആവേശം പകരുന്നതാണെന്ന് ഐ.പി.സി. സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ വർഗ് ഗീസ് ഫിലിപ്, ബ്രദർ ജോയി പാപ്പച്ചൻ (ജോ.സെക്രട്ടറി), ബ്രദർ പി.ഒ. സാമുവേൽ (ട്രഷറാർ) എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×