Christian EventsLatest News
ഐ പി സി കേരളാസ്റ്റേറ്റ് പ്രെയര്‍ & റിവൈവല്‍ ബോര്‍ഡ് പ്രാര്‍ത്ഥനാ സംഗമം ജൂലൈ 25ന്

കുമ്പനാട്: ഐ പി സി കേരളാസ്റ്റേറ്റ് പ്രെയര്‍ & റിവൈവല്‍ ബോര്‍ഡ് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 25ന് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 5:30 വരെ നടക്കും. ഐ പി സി കേരളാസ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ് അധ്യക്ഷനായിരിക്കും. ഐ പി സി മലബാര്‍ മേഖല പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജ് വചനസന്ദേശം നല്‍കും. ദീപ ജിയോ തൃശ്ശൂര്‍ സംഗീതശുശ്രൂഷ നിര്‍വഹിക്കും.
