Christian EventsLatest News
‘ഇതാണ് സത്യം’ ഓൺലൈൻ വെബിനാർ ഓഗസ്റ്റ് 15ന്

പെരുമ്പാവൂർ. ലക്ഷക്കണക്കിന് ആളുകൾക്ക് ആവേശം നൽകുന്ന പ്രസംഗകനായ പാസ്റ്റർ സജോ തോണി കുഴിയിൽ നേതൃത്വം നൽകുന്ന ‘ ഇതാണ് സത്യം’ എന്ന പേരിലുള്ള ഓൺലൈൻ മീറ്റിംഗ് ഓഗസ്റ്റ് 15ന് നടത്തപ്പെടുന്നു.

വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന മീറ്റിംഗിൽ ശ്രീ തോമസ് ചാക്കോ ആലുവ അധ്യക്ഷത വഹിക്കും. ശ്രീ ഷിബു വർഗീസ് പഞ്ചാബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോയി പാറക്കൽ ദൈവവചന സന്ദേശം പങ്കുവെക്കും. ശ്രീ ജയ്സൺ സോളമൻ ഗാനങ്ങൾ ആലപിക്കും