ഓർഡിനേഷൻശുശ്രൂഷ

ലെസ്റ്റർ: ഓർഡിനേഷൻ ശുശ്രൂഷ
ലെസ്റ്റർ (യു.കെ.): ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) യു.കെ. & അയർലൻഡ് റീജിയൻ്റെ നേതൃത്വത്തിൽ ഐ പി .സി ലെസ്റ്റർ സഭാ ശുശ്രൂഷകൻ ഇവാ: സ്റ്റാൻലി ടി ചാക്കോയുടെ പാസ്റ്ററൽ ഓർഡിനേഷൻ ശുശ്രൂഷ 2026 ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10:30ന് ലെസ്റ്ററിലുള്ള ബ്ലേബി ബാപ്റ്റിസ്റ്റ് ചർച്ചിൽ( LE8 4JU) വച്ച് നടത്തപ്പെടുന്നു.
ഐ.പി.സി. യു.കെ. & അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെയും വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ബേബിയുടെയും നേതൃത്വത്തിലാണ് ഓർഡിനേഷൻ ശുശ്രൂഷ നടക്കുന്നത്.
യുകെ ആൻഡ് അർലൻഡ് റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശുശ്രൂഷയിൽ പങ്കെടുക്കുന്നു.
ഈ അനുഗ്രഹീതമായ ശുശ്രൂഷയിൽ പങ്കെടുക്കുവാനും ദൈവിക അനുഗ്രഹം പ്രാപിക്കുവാനും ലെസ്റ്ററിലെയും യു.കെ.യുടെ വിവിധ ഭാഗങ്ങളിലെയും എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഐ.പി.സി. ബേർഷേബ ലെസ്റ്റർ കമ്മറ്റി
ടൈറ്റസ് മാത്യു — സെക്രട്ടറി
ബിജു പോൾ — ട്രഷറർ




