Christian EventsLatest NewsPrayer Requests
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

ഗാസിയാബാദ് : പാസ്റ്റർ സന്തോഷ് എബ്രഹാമിനും സിസ്റ്റർ ജിജി സന്തോഷിനും ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് കോടതി അനുവാദം നൽകിയിരുന്നു. ഇന്ന് ഗാസിയാബാദിൽ കോടതി പണിമുടക്കിയതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 10 അല്ലെങ്കിൽ 13 ലേക്ക് കോടതി മാറ്റി വെച്ചിരിക്കുകയാണ്. ആഗോളപരമായി ദൈവമക്കൾ പ്രാർത്ഥിക്കുകയും, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ ഈ അറസ്റ്റിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കർത്താവ് അവരെ കൂടുതൽ ശക്തരാക്കേണ്ടതിനായി നമുക്ക് പ്രാർത്ഥന തുടരാം…
