Christian EventsChurch EventsLatest News
പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ്(പിവൈഎം) 2021-2023 പ്രവർത്തന ആരംഭ പ്രാർത്ഥന ജൂലൈ 11 ന്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ പുത്രികാ സംഘടനയായ പിവൈഎം 2021-2023 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ പ്രാർത്ഥന ജൂലൈ 11 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ദൈവസഭ സീനിയർ കർത്തൃദാസൻ പാസ്റ്റർ ജോയി ചാണ്ടി പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യസന്ദേശം നൽകും. പാസ്റ്റർ സി. എ. എബ്രഹാം പുതിയ ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കും. പാസ്റ്റർ പി. ജെ. തോമസ് പ്രാർത്ഥിച്ച് ആശീർവാദത്തോടെ മീറ്റിംഗിന് സമാപനമാകും. ഇന്ത്യക്കകത്തും പുറത്തുമായി പി.വൈ.എം പ്രവർത്തനങ്ങൾ ദൈവകൃപയാൽ അനുഗ്രഹമായി നടന്നുവരുന്നു. ഈ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു….
എന്ന്,എക്സിക്യൂട്ടീവ് കമ്മിറ്റി & അഡ്വൈസറി ബോർഡ് മെംബേർസ്, പി വൈ എം.

LINK 👇🏻👇🏻 click here to join meeting