Latest News

ഹല്ലേലൂയാ ടി.വി.യുടെ നേതൃത്വത്തിൽ ചർച്ച് മീഡിയ ടീമുകൾക്ക് പരിശീലന വർക്ക്ഷോപ്പ് നൽകുന്നു

ഹല്ലേലൂയാ ടി.വി.യുടെ നേതൃത്വത്തിൽ ചർച്ച് മീഡിയ ടീമുകൾക്ക് പരിശീലന വർക്ക്ഷോപ്പ് നൽകുന്നു

സഭകളുടെ ആരാധനാ-മാധ്യമ ശുശ്രൂഷകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹല്ലേലൂയാ ടി.വി.യുടെ നേതൃത്വത്തിൽ ചർച്ച് മീഡിയ ടീം പരിശീലനവും സംവിധാന രൂപീകരണവും ആരംഭിക്കുന്നു.

ആരാധനാ-പ്രൊഡക്ഷൻ ശുശ്രൂഷകൾക്കാവശ്യമായ ഓഡിയോ, വീഡിയോ, ലൈറ്റിങ് സംവിധാനങ്ങളുടെ ഇൻസ്റ്റലേഷനും സംയോജനവും ഉൾപ്പെടെയുള്ള സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സഭകളിൽ പ്രൊഫഷണൽ നിലവാരത്തിലുള്ള മീഡിയ ശുശ്രൂഷകൾ ക്രമീകരിക്കുന്നതിനും പ്രവർത്തനക്ഷമമായ മീഡിയ ടീമുകളെ രൂപീകരിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക മാർഗനിർദേശങ്ങളും ഇതിലൂടെ ലഭ്യമാക്കും.

പ്രധാന സേവനങ്ങൾ:

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പരിശീലനം

ചർച്ച് മീഡിയ ടീമുകളുടെ രൂപീകരണവും സംവിധാന ക്രമീകരണവും

ലൈവ് സ്ട്രീമിങ് പരിശീലനവും സജ്ജീകരണവും

ഓഡിയോ, വീഡിയോ പരിശീലനവും പ്രൊഡക്ഷനും

ആരാധനാ-പ്രൊഡക്ഷൻ സംവിധാനങ്ങളുടെ ഇൻസ്റ്റലേഷനും സംയോജനവും

ആരാധനകളും പ്രത്യേക സമ്മേളനങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ ഗുണമേന്മയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഭകളുടെ മാധ്യമശുശ്രൂഷകൾ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും.

കൂടുതൽ വിവരങ്ങൾക്ക്:
ഹല്ലേലൂയാ ടി.വി.
+917034031003
www.hallelujahtv.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×