പാസ്റ്റർ മനോജ് വി. എസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നെയ്യാറ്റിൻകര : ന്യൂ ടെസ്റ്റമെന്റ് പെന്തെകോസ്ത് ഫെല്ലോഷിപ് കുന്നത്തുകാൽ സഭയുടെ ശുശ്രുഷകൻ നെയ്യാറ്റിൻകര കുന്നത്തുകാൽ അനുഗ്രഹ ഭവനിൽ പരേതനായ കർത്തൃദാസൻ പാസ്റ്റർ ഡി. പി വിജയന്റെയും ശ്രീമതി സുധ വിജയന്റെയും മകനുമായ കർത്തൃദാസൻ പാസ്റ്റർ മനോജ് വി എസ് (36 വയസ്സ്) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കുട്ടികളുടെ ഇടയിലെ ശുശ്രുഷയിൽ സജീവമായിരുന്നു പാസ്റ്റർ മനോജ് വി. എസ്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടറായി സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക നില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രോഗനില വഷളാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.
ഭാര്യ: സിസ്റ്റർ പ്രതിഭ ജി എൽ.
സംസ്കാര ശുശ്രുഷ മാർച്ച് 13 തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സ്വവസതിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
