Christian EventsInternationalLatest News

എക്സൽ വിബിഎസ് 2022 ചിന്താവിഷയം പ്രകാശനം ചെയ്തു

കുമ്പനാട് : – എക്സൽ വിബിഎസ് 2022 വിബിഎസ്സ് ചിന്താവിഷയ പ്രകാശനം നവംബർ 26 നു പാ.ബാബു ചെറിയാൻ പിറവം നിർവഹിച്ചു . ട്രെൻഡിങ് #1 (trending #1) എന്നതാണ് ചിന്താവിഷയം.
ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം ആണ് തയറായിരിക്കുന്നത്. കുട്ടികളെ ക്രിസ്തുവിൽ, ദൈവ വചനത്തിൽ ഉറപ്പിക്കുക എന്നതാണ് ഈ വർഷത്തെ വി ബി എസ്‌ ലക്ഷ്യം. എക്സൽ മീഡിയ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പാ ബാബു ചെറിയാൻ പിറവം എക്സൽ വിബിഎസ്സ് 2022 തീം പ്രകാശനം ചെയ്തു. ചെയർമാൻ റവ തമ്പി മാത്യു ആശംസകൾ അറിയിച്ചു. എക്സൽ മിനിസ്ടീസ് ഡയറക്ടേഴ്സ് പാ ബിനു ജോസഫ് വടശ്ശേരിക്കര, പാ അനിൽ ഇലന്തൂർ, എന്നിവർ എക്സൽ മിനിസ്ട്രിസ് കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിച്ചു. ഷിനു തോമസ് കാനഡ, പാ ജോബി കെ സി, വി ബി എസ് നാഷനൽ കോർഡിനേറ്റർ ബെൻസൻ വർഗീസ്, സ്റ്റാൻലി റാന്നി, ബ്ളെസ്സൻ പി ജോൺ, ഗ്ലാഡ്സൺ ജയിംസ് ,കിരൺ കുമാർ, ബ്ലസ്സൺ തോമസ് , റിബി കെന്നെത്‌ എന്നിവരും വിവിധ വിബിഎസ്
പ്രവർത്തനങ്ങൾ വിവരിച്ചു.
വിവിധ ഭാഷകളിൽ ഉള്ള വിബിഎസ്സ് സിലബസുകൾ തയ്യാറായി വരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×